കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു



ബുറൈദ> അൽ ഖസീം പ്രവിശ്യയിലെ സാജറിൽ വച്ച് മരണമടഞ്ഞ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി. ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ സഹകരണത്തോടെ സാജർ യൂണിറ്റ് പ്രവർത്തകരായ ജോമി ഫിലിപ്പ്, മോഹനൻ അമ്പാടി, ഹബീബ് പൊന്നാനി, റാഫി വർക്കല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രകാശ് മരണമടഞ്ഞത്. അനിത (ഭാര്യ), അക്ഷിത്, കൃതിക (മക്കൾ). Read on deshabhimani.com

Related News