അബുദാബിയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു



ദുബായ്> അബുദാബിയിൽ കെട്ടിടത്തിൽ നിന്ന് വീണു യുവാവ് മരിച്ചു. കാസർകോട് പാണത്തൂർ പനത്തടി സ്വദേശി കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ- സുലേഖ ദമ്പതികളുടെ മകൻ മുഹമ്മദ് ഷമീം (24) ആണ് മരിച്ചത്. അബുദാബി വിമാനത്താവളത്തിന് അടുത്തുള്ള ഒരു പലചരക്ക് കടയിലാണ് ഷമീം ജോലിചെയ്തു വന്നിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷമീം ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.   Read on deshabhimani.com

Related News