കായംകുളം സ്വദേശി ദുബായിൽ നിര്യാതനായി

അജിത് ചന്ദ്രൻ


ദുബായ് > കായംകുളം കണ്ടല്ലൂർ വൈക്കത്തുശ്ശേരി വീട്ടിൽ അജിത് ചന്ദ്രൻ (44) ദുബായിൽ നിര്യാതനായി. ന്യൂമോണിയ ബാധിച്ച അജിത് കഴിഞ്ഞ ഒരു മാസത്തോളമായി ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ അശ്വിന്റെ കമ്പനിയിലായിരുന്നു അജിത് ജോലി ചെയ്‌തിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോയി. ഇന്ന് വൈകീട്ട് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. പരേതരായ ജി ചന്ദ്രസേനൻ, പി കെ ശാന്തമ്മ എന്നിവരാണ് മാതാപിതാക്കൾ. അവിവാഹിതനാണ്‌. Read on deshabhimani.com

Related News