മുസ്തഫയ്ക്ക് കേളി യാത്രയയപ്പ് നൽകി



റിയാദ് >  പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരികവേദി അൽഖർജ് ഏരിയ ഹരീഖ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മുസ്തഫയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 20 വർഷമായി  അൽഖർജ് ഹരീഖിലെ ബലദിയായിൽ ജോലി ചെയ്യുന്ന മുസ്തഫ, മലപ്പുറം വഴിക്കടവ് സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് തിലകൻ അധ്യക്ഷനായി. യൂണിറ്റ് ട്രഷറർ ഫൈസൽ ഖാൻ ,  യൂണിറ്റ് സെക്രട്ടറി അജിത്കുമാർ , കേളി ട്രഷറർ ജോസഫ് ഷാജി, കേളി കേന്ദ്ര കമ്മറ്റി അംഗം പ്രതീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ ജീവകാരുണ്യ കമ്മറ്റി കൺവീനർ നാസർ പൊന്നാനി, ഏരിയ കമ്മറ്റി അംഗങ്ങളായ ഡേവിഡ് രാജ്, രാമകൃഷ്ണൻ, ഹരിദാസ്, ഏരിയ രക്ഷാധികാരി സമിതിയംഗം മണികണ്ഠ കുമാർ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീകുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ, എം.എ നാസർ, ഹോത്ത യൂണിറ്റ് പ്രസിഡന്റ് സജീന്ദ്ര ബാബു, യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി മണികണ്ഠൻ, K.M.C.C ഹരീഖ് പ്രസിഡന്റ് ഷിഹാബ് എന്നിവർ സംസാരിച്ചു. ഹരീഖ് യൂണിറ്റിനു വേണ്ടി ജോയിന്റ് സെക്രട്ടറി ശ്രീകുമാർ, ഹരീഖ് സൂഖ് യൂണിറ്റിന് വേണ്ടി  ഡേവിഡ് രാജ്‌, ഹോത്ത യൂണിറ്റിന് വേണ്ടി രാമകൃഷ്ണൻ എന്നിവർ മുസ്തഫയ്ക്ക് ഉപഹാരം കൈമാറി. യാത്രയയപ്പിന് മുസ്തഫ നന്ദി പറഞ്ഞു Read on deshabhimani.com

Related News