റിയാദ്- -തിരുവനന്തപുരം വിമാന സർവീസ് പുനഃരാരംഭിക്കണം: കേളി ബത്ഹ സമ്മേളനം

കേളി ബത്ഹ ഭാരവാഹികൾ


റിയാദ് > കേളി കലാസാംസ്കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി  ബത്ഹ ഏരിയസമ്മേളനം എംസി ജോസഫൈൻ നഗറിൽ കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി.ഏരിയ കമ്മറ്റി അംഗം മോഹൻദാസ് ആമുഖ പ്രസംഗം നടത്തി.  സംഘാടക സമിതി കൺവീനർ ഷഫീഖ് സ്വാഗതവും ബിജു തായമ്പത്ത് രക്തസാക്ഷി പ്രമേയവും അജിത് ഖാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ പ്രവർത്തന റിപ്പോർട്ടും, വരവ് - ചെലവ് കണക്കും, കേളി ട്രഷറർ സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രാമകൃഷ്ണൻ, കെപി കൃഷ്ണൻ, തങ്കച്ചൻ (പ്രസീഡിയം), പ്രഭാകരൻ കണ്ടോന്താർ, മുരളി കണിയാരത്ത്, രജീഷ് പിണറായി (സ്റ്റിയറിങ്), സൗബീഷ്, മുജീബ്, സുധീഷ് (മിനുട്സ്), അനിൽ അറക്കൽ, ഹുസൈൻ പി എ (രജിസ്‌ട്രേഷൻ), മോഹൻദാസ്, ഉമ്മർ, ഷഫീഖ് (ക്രഡൻഷ്യൽ), വിനോദ് മലയിൽ, മൂസ കൊമ്പൻ, ശശികുമാർ (പ്രമേയം) എന്നിവരടങ്ങിയ സബ്‌കമ്മറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ആറ് യൂണിറ്റുകളിൽ നിന്നായി പതിനാല്‌ പേർ ചർച്ചകളിൽ പങ്കെടുത്തു. പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി,  സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.   തിരുവനന്തപുരം എയർപ്പോർട്ടിലേക്ക് റിയാദിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ഇല്ലാത്തത് കാരണം പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും, ഈ പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കുന്നതിന്ന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉമ്മർ മുസ്‌ലിം വീട്ടിൽ ക്രഡൻഷ്യൽ റിപ്പോർട് അവതരിപ്പിച്ചു.  കേളി രക്ഷാധികാരി സമിതി കൺവീനർ  കെപിഎം സാദിഖ് , രക്ഷാധികാരി സമിതി അംഗങ്ങളായ  സതീഷ്‌ കുമാർ, ഗീവർഗീസ്, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ജോയിൻ്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനർ രജീഷ് പിണറായി, കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി  സജീന തുടങ്ങിയവർ  സംസാരിച്ചു. ഷഫീഖ് ( പ്രസിഡന്റ് ), രാമകൃഷ്ണൻ (സെക്രട്ടറി ), ബിജു തായമ്പത്ത് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി  തെരഞ്ഞെടുത്തു. രാമകൃഷ്ണൻ സമ്മേളനത്തിന് നന്ദി പറഞ്ഞു. Read on deshabhimani.com

Related News