അൽ ഐൻ താരാട്ട് പുതിയ ഭാരവാഹികൾ



അൽ ഐൻ> അൽ ഐൻ താരാട്ടിന്റെ 3 മത് ജനറൽ ബോഡി ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ് മുസ്തഫ മുബാറക് ഉത്ഘാടനം നിർവ്വഹിച്ചു.  യോഗത്തിൽ 2023 -2024 പ്രവർത്തന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജംഷീല ഷാജിത്ത് , ജനറൽ സെക്രട്ടറി ശാലിനി സഞ്ജു , ട്രഷറർ പ്രഷീന പ്രവീൺ, കലാ വിഭാഗം സെക്രട്ടറി സുചിത്ര സുരേഷ് , സാഹിത്യ വിഭാഗം സെക്രട്ടറി രശ്മി ലജീപ്, കായിക വിഭാഗം സെക്രട്ടറി റംസാന നവാസ് തുടങ്ങി 20 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. 2017 ൽ പ്രവർത്തനമാരംഭിച്ച അൽ ഐൻ താരാട്ട് അൽ ഐനിലെ കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാനിധ്യമാണ്.അൽ ഐനിലെ ഏക വനിത കൂട്ടായ്മയാണ് അൽ ഐൻ താരാട്ട്. Read on deshabhimani.com

Related News