'മുസിരിസ് ഫെസ്റ്റ് 2023' ബ്രൗഷർ പ്രകാശനം ചെയ്തു

'മുസിരിസ് ഫെസ്റ്റ് 2023' ന്റെ ബ്രൗഷർ പ്രകാശനം നിർവ്വഹിക്കുന്നു


അബുദാബി> കൊടുങ്ങല്ലൂർ പ്രവാസികളുടെ കൂട്ടായ്മ നവധാര അബുദാബി സംഘടിപ്പിക്കുന്ന 'മുസിരിസ് ഫെസ്റ്റ് 2023' ന്റെ ബ്രൗഷർ പ്രകാശനം കേരള സോഷ്യൽ സെന്ററിൽ വെച്ച് മുൻ എച്ച്എസ്ബിസി ബാങ്ക് സി ഇ ഒ  കളപ്പുരക്കൽ അഷറഫ്‌ കേരള സോഷ്യൽ സെന്റർ  പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ലോക കേരള സഭാ അംഗം എ. കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്‌സ് അബുദാബി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രസിഡന്റ് ടി. കെ. മനോജ്, വൈസ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, നവധാര കമ്മറ്റി അംഗങ്ങളായ ഷബീർ, അനസ്, മുബാറക്, ഷൈജു, ഇമ്രാൻ, നിഷാദ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 26നു മുസഫ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന മുസിരിസ് ഫെസ്റ്റിവലിൽ കൊടുങ്ങല്ലൂർ പ്രദേശത്തെ മുഴുവൻ പ്രവാസികളും ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള ഒട്ടനവധി കല കായിക മത്സരങ്ങളും വിനോദ പരിപാടികളും മുസിരിസ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നു സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 0552651265 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ചെയർമാൻമാർ ഇമ്രാൻ, കബീർ, കൺവീനർമാർ കൃഷ്ണദാസ്, സിംലാൽ എന്നിവരെ 0552651265 എന്ന നമ്പറിൽ ബന്ധപ്പെടുക.     Read on deshabhimani.com

Related News