അമേരിക്കയിൽ കുടിയേറ്റക്കാർക്ക്‌ ഗ്രീൻകാർഡ്‌ നിയന്ത്രണം ഇന്നുമുതൽ



വാഷിങ്‌ടൺ അമേരിക്കയിലെ നിയമാനുസൃത കുടിയേറ്റക്കാരിൽ ഭക്ഷ്യസ്‌റ്റാമ്പ്‌ അടക്കമുള്ള ആനുകൂല്യങ്ങൾ തേടുന്നവർക്ക്‌ നിയമപ്രകാരമുള്ള സ്ഥിരം താമസത്തിനുള്ള ഗ്രീൻ കാർഡ്‌ നിഷേധിക്കുന്നതിനുള്ള നിയമം തിങ്കളാഴ്‌ചമുതൽ കർക്കശമായി നടപ്പാക്കും. എച്ച്‌1ബി വിസയിൽ അമേരിക്കയിലുള്ളവരും നിയമപരമായി സ്ഥിരതാമസ അനുമതിക്ക്‌ കാത്തിരിക്കുന്നവരുമായ നിരവധി ഇന്തൃക്കാരെയും ദോഷകരമായി ബാധിക്കുന്നതാണ്‌ നിയന്ത്രണം. പൊതുസേവന നിയന്ത്രണം സംബന്ധിച്ച്‌ സുപ്രീം കോടതിയിലുണ്ടായിരുന്ന അവസാന ഇൻജങ്‌ഷനും വെള്ളിയാഴ്‌ച നീക്കപ്പെട്ട സാഹചര്യത്തിലാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. ‘കഠിനാധ്വാനികളായ അമേരിക്കൻ നികുതിദായകരെ സംരക്ഷിക്കുന്നതും യഥാർഥത്തിൽ സഹായം ആവശ്യമുള്ള അമേരിക്കക്കാർക്കുള്ള ക്ഷേമപരിപാടികൾ നിലനിർത്തുന്നതും ദേശീയ കമ്മി കുറയ്‌ക്കുന്നതും നമ്മുടെ സമൂഹത്തിലേക്ക്‌ വരുന്ന നവാഗതർ അമേരിക്കൻ നികുതിദായകരുടെ ഔദാര്യത്തെ ആശ്രയിക്കാതെ സാമ്പത്തികമായി സ്വാശ്രയത്വമുള്ളവരുമാകണമെന്ന മൗലികമായ നിയമതത്വം പുനഃസ്ഥാപിക്കുന്നതുമാണ്‌ അന്തിമവിധി’യെന്ന്‌ വൈറ്റ്‌ഹൗസ്‌ പ്രസ്‌ സെക്രട്ടറി സ്‌റ്റെഫാനി ഗ്രിഷാം പറഞ്ഞു. കഴിഞ്ഞവർഷം ആഗസ്‌റ്റ്‌ 14ന്‌ പുറത്തിറക്കിയ അന്തിമചട്ടം ഒക്‌ടോബർ 15ന്‌ നടപ്പാക്കാനിരുന്നതാണ്‌. സ്ഥിരതാമസം ആഗ്രഹിക്കുന്നവർ കുടിയേറ്റക്കാരനല്ലെന്ന പദവി നേടിയശേഷം  നിശ്ചിത പരിധിക്കപ്പുറം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നില്ലെന്ന്‌ വ്യക്തമാക്കണം. അമേരിക്കയിൽ പൗരത്വമില്ലാത്ത 11 ശതമാനം ഇന്ത്യൻ കുടുംബങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്‌ എന്നാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News