കർഷകസമര വിജയാഹ്ളാദ സമ്മേളനം ആവേശകരമാക്കി എഐസി കൾച്ചറൽ കോഓർഡിനേഷൻ കമ്മിറ്റി



ലണ്ടൻ> ഇന്ത്യൻ കർഷകരുടെ ഐതിഹാസിക സമരവിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു യുകെയിൽ  വിജയാഹ്ളാദസമ്മേളനം നടന്നു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) കൾച്ചറൽ കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വിജയദിനാഘോഷം കൃഷി മന്ത്രി  പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു.കൾച്ചറൽ കോഓർഡിനേഷൻ കമ്മിറ്റിപ്രസിഡന്റ്  ലിയോസ് പോൾ അധ്യക്ഷനായി.സമരത്തിൽ പങ്കെടുക്കുകയും പാർലമെൻറിൽ കർഷകരുടെ ശബ്ദം ഉയർത്തികൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത  എളമരം കരീം എംപി കർഷസമരത്തിന്റെ പ്രസക്തിയും  ഇന്ത്യയിൽ ഇന്ന് നടന്നുവരുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള  ജനവിരുദ്ധനയങ്ങളെക്കുറിച്ചും  സംസാരിച്ചു. ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹർസെവ് ബെയ്‌ൻസ്‌ കര്ഷകസമരത്തിനു ഐക്യദാർഢ്യം  പ്രകടിപ്പിച്ചു യുകെയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ബോധവൽക്കരണവും  സമരപരിപാടികളെക്കുറിച്ചും വിശദീകരിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.  സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കുവാൻ കഴിയാതിരുന്ന ജോസ് കെ മാണി എംപി ആശംസ  അറിയിച്ചു.  ഇടതുപക്ഷ ജനാധിപത്യമുന്നണി യു കെ കൺവീനർ  രാജേഷ് കൃഷ്ണ, പ്രവാസി കേരള കോൺഗ്രസ് യുകെ  പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ , AIC കൾച്ചറൽ കോഓർഡിനേഷൻ കമ്മിറ്റി മുഖ്യ രക്ഷാധികാരി രാജേഷ് ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ  ജയൻ എടപ്പാൾ സ്വാഗതം പറഞ്ഞു. പ്രിയാ രാജൻ  അതിഥികളെ പരിചയപ്പെടുത്തി. ബിജു ഗോപിനാഥ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News