സൗദിയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു



ഹായിൽ> സൗദിയിൽ അന്തരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. ഹായിൽ നവോദയ പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഒരു സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജോലിക്കാരനായിരുന്ന ന അബു സാലിഹ് താജുദ്ദീൻ ഒരാഴ്ച മുൻപാണ് ഹായിൽ കിംങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. ഹായലിൽ നിന്ന് നവോദയ രക്ഷാധികാരി സുനിൽ മാട്ടൂൽ, രക്ഷാധികാരി അംഗം അബൂബക്കർ ചെറായി, സിറ്റി യൂനിറ്റ് പ്രസിഡണ്ട് നിസാർ പള്ളിമുക്ക്, ജീവകാരുണ്യ പ്രവൃത്തകൻ ചഹൻഷാ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ റോഡ് മാർഗ്ഗം റിയാദിലെത്തിക്കുകയും അവിടെനിന്നും റിയാദ് - തിരുവനന്തപുരം എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ബന്ധുക്കളെ കൂടാതെ പള്ളിമുക്ക് ഡി വൈ എഫ് ഐ NS യൂനിറ്റ് പ്രസിഡണ്ട് മോസിൻ, സുൽഫിക്കർ നടയട, സിയാദ് പള്ളിമുക്ക് എന്നിവർ വിമാനത്തവാളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി. എം നൗഷാദ് (ഇരവിപുരം എം എൽ എ), എം സജീവ് (കൗൺസിലർ), എം. നസീമ (മണക്കാട് കൗൺസിലർ) എന്നിവരെ കൂടാതെ  നിരവധിപേർ പങ്കെടുത്തു.റഹ്മത്ത് ബീബി (ഭാര്യ), ഫാരിദാ ബീബി, അഫിനാ ബീബി, ആസിയാബീബി (മക്കൾ). Read on deshabhimani.com

Related News