ബാബുരാജിനും അക്ഷയ് രാജിനും യാത്രയയപ്പ്

യാത്രയയപ്പ് യോഗത്തിൽ ശക്തി പ്രസിഡന്റ് ടി. കെ. മനോജ് സംസാരിക്കുന്നു.


അബുദാബി> അബുദാബിയിലെ പ്രവാസജീവിതം മതിയാക്കി ഐർലന്റിലേയ്ക്ക് പോകുന്ന ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവപ്രവർത്തകരായ ബാബുരാജ് കുറ്റിപ്പുറത്തിനും മാസ്റ്റർ അക്ഷയരാജിനും ഇരുസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ശക്തി സാഹിത്യവിഭാഗം സെക്രട്ടറിയായ ബാബുരാജും ശക്തി ബാലസംഘത്തിലെയും കെ.എസ്.സി. ബാലവേദിയിലെയും സജീവ പ്രവർത്തകനായ അക്ഷയ്‌രാജും അബുദാബിയിലെ സംഗീത വേദികളിൽ നിറസാന്നിധ്യമാണ്. സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും സുഹൃത്തുക്കളുമായ ശക്തി പ്രസിഡന്റ് ടി. കെ. മനോജ്, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, വിഷ്ണു മോഹൻദാസ്, ഷോബി അപ്പുക്കുട്ടൻ, സലിം, അൻവർ ബാബു, പ്രഭാകരൻ മാന്നാർ, സിറാജുദ്ദീൻ, നിഷാം, എബ്രഹാം, റാഫി, മനോജ് ശങ്കർ, പ്രജിന അരുൺ, സരോഷ്, അയൂബ് അക്കിക്കാവ്, ശ്രീജിത്ത്, റിനീഷ്, സലിം ചിറക്കൽ, സുമ വിപിൻ, ഹബീബ് എടപ്പാളയം എന്നിവർ സംസാരിച്ചു. ശക്തി മ്യൂസിക് ക്ലബ്ബിന്റെ മുപ്പതോളം വരുന്ന ഗായികാ ഗായകർ നൽകിയ വൈവിധ്യമാർന്ന ഗാനാർപ്പണത്തോടെയാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. ഗാനമേളയ്ക്ക് സലീമ ലത്തീഫ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.ആഗോളതല മലയാളം മിഷൻ അധ്യാപകർക്കായി ഏർപ്പെടുത്തിയ പ്രഥമ ബോധി പുരസ്കാരത്തിനർഹയായ മലയാളം മിഷൻ അബുദാബി ചാപ്റ്റർ അധ്യാപിക പ്രീത നാരായണനെ ചടങ്ങിൽ ആദരിച്ചു.ഫിഫ ലോകകപ്പ് 2022 നോടനുബന്ധിച്ച് ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച പ്രവചനമത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രസ്തുത വേദിയിൽ വെച്ച് നൽകി.യോഗത്തിൽ ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്റർ സാഹിത്യവിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോൽ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News