കേളി സുലൈ ഏരിയ ‘ഈദ് ഓണം’ സംഗമം

കേളി സുലൈ ഏരിയയുടെ ഈദ് ഓണം ആഘോഷം ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു


റിയാദ് > കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ 2022 ലെ ഈദ് ഓണം ആഘോഷങ്ങൾ ‘ഈദ്-ഓണം സംഗമം 2022’ എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. എക്സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷങ്ങൾ അരങ്ങേറിയത്. കുടുംബ വേദിയിലെ സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ, വർണ്ണാഭമായ കലാപരിപാടികൾ, സൂഫിനൃത്തം, കേളി മലാസ് ഏരിയ പ്രസിഡണ്ടും റിയാദിലെ അറിയപ്പെടുന്ന മജീഷ്യനുമായ നൗഫൽ പൂവക്കുറിശ്ശി അവതരിപ്പിച്ച മാജിക്‌ ഷോ, കേളി പ്രവർത്തകരുടെ വിവിധയിനം കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. കേളി പ്രവർത്തകർ ഒരുക്കിയ പൂക്കളവും മാവേലിയും വാദ്യ മേളവും, കേരളീയ  രുചിക്കൂട്ടുകൾ കൊണ്ട് സമ്പന്നമായ  ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ, സംഘാടക സമിതി വൈസ് ചെയർമാൻ സൈഫുദ്ധീൻ ആമുഖ പ്രസംഗം നടത്തി. കേളി സുലൈ ഏരിയ പ്രസിഡണ്ട്‌ ജോർജ് അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമ്മേളനം റിയാദിലെ പ്രമുഖ  മലയാളി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ഭിന്നിപ്പിന്റെ  സ്വരം  ചില കോണുകളിൽ നിന്നും ഉയർന്നു വരുന്ന സാഹചര്യത്തിൽ, ബഹുസ്വരതയുടെ മുദ്രാവാക്യം ഉയർത്തിപിടിച്ചു ജാതിമത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഒരുമയുടെ പരിപാടി സംഘടിപ്പിച്ച സംഘാടകരെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിനന്ദിച്ചു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ്‌ സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, സെക്രട്ടറിയേറ്റ് മെമ്പർ കാഹിം ചേളാരി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, ഉസ്താദ് ഹോട്ടൽ പ്രതിനിധി അനൂപ് ചന്ദ്രൻ, മലബാർ ഹോട്ടൽ പ്രതിനിധി ഷാഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിനയൻ, സീബ കൂവോട് എന്നിവർ കലാപരിപാടികൾക്കു നേതൃത്വം നൽകി. പരിപാടികൾ അവതരിപ്പിച്ച മുഴുവൻ  കലാകാരന്മാർക്കുമുള്ള ഉപഹാര വിതരണവും നടന്നു. സുലൈ ഏരിയ ആക്ടിങ് സെക്രട്ടറിയും സംഘടക സമിതി കൺവീനറുമായ ഷറഫ് ബാബ്തൈൻ സ്വാഗതവും റിജേഷ്  രയരോത്ത് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News