അക്കാഫ് ഇവെന്റ്സ് ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു



ദുബായ് > കേരളത്തിലെ കോളേജ് ആലുംനികളുടെ സംഗമവേദിയായ അക്കാഫ് ഇവെന്റ്സ്  ദുബായ് പോലീസുമായി സഹകരിച്ച്‌  ഒരു ലക്ഷം ഭക്ഷണപ്പൊതികൾ റമദാനിൽ വിതരണം ചെയ്യാനൊരുങ്ങുന്നു. വതാനി അൽ ഇമാറാത് ഫൗണ്ടേഷനുമായി ചേർന്ന്  ഡോമിനോസ് പിസ്സ അൽ ഖൈർ , മഹർ അബു ഷൈറ, റൊമാനാ വാട്ടർ  എന്നിവരുടെ സഹകരണത്തോടെ  അയ്യായിരത്തിലധികം ഭക്ഷണപ്പൊതികളും, ആയിരത്തിലധികം പിസ്സയും ദിനംപ്രതി വിതരണം ചെയ്യുന്നതിന്‌  പുറമെയാണ് ഈ പ്രവർത്തനം.   ദുബായ് ഖിസൈസ് പോലീസ് സ്റ്റേഷനിൽ നടന്ന ലളിതമായ ചടങ്ങിൽ ഒരു ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമായി. ഖിസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുൽ അലീം, കേണൽ ജമാൽ ഇബ്രാഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  പ്രസിഡന്റ് ചാൾസ് പോൾ മുഖ്യ രക്ഷധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. Read on deshabhimani.com

Related News