മദീനയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ രക്ഷിച്ച സൗദി വനിതാ നഴ്സിനെ ആദരിച്ചു



മദീന> മദീനയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ  രക്ഷിച്ച സൗദി വനിതാ നഴ്സിനെ  ആദരിച്ചു. മദീനയിലെ ഡിഫൻസ് ഹെൽത്ത് സെന്ററിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ്  നഴ്‌സ് ജവഹർ ബിൻത് ഷദ്ദാദ് അൽ-ഹർബി വാഹനാപകടത്തിൽ പെട്ട  യുവാവിനെ രക്ഷിച്ചത്.  മദീന  ഹെൽത്ത് ക്ലസ്റ്ററിലെ ഹെൽത്ത് നെറ്റ്‌വർക്കുകളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് ബിൻ ദൈഫുല്ലാ  അൽ-ഹർബിയാണ് നഴ്സിനെ അനുമോദിച്ചത്.  ജവഹർ ബിൻത് ഷദ്ദാദ് അൽ-ഹർബി   തന്റെ ജോലിയോടുള്ള മാനവികതയുടെയും അർപ്പണബോധത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണങ്ങൾ ആണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.   ജോലിക്ക് പോകുമ്പോളാണ് റോഡിൽ ഒരു യുവാവിന് അപകടം പറ്റുന്നത് ജവഹർ ബിൻത് കാണുന്നത്. ഉടനെ പ്രാഥമിക ശുശ്രൂഷ നൽകുകയും  പിന്നീട് സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിക്കുയുമായിരുന്നു. Read on deshabhimani.com

Related News