ഖസീം പ്രവാസി സംഘം,ശാര സന സമ്മേളനം സമാപിച്ചു



ബുറൈദ > ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ശാര സന യൂണിറ്റ്  സമ്മേളനം നടന്നു. ബുറൈദയിൽ കെ പി എ സി ലളിത നഗറിൽ നടന്ന സമ്മേളനം കേന്ദ്ര രക്ഷാധികാരിസമിതി അംഗവും കേന്ദ്ര കമ്മറ്റി ട്രഷററുമായ ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. ഷൈബു കൊല്ലം അധ്യക്ഷനായിരുന്നു. പ്രമോദ് കോഴിക്കോട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അശോകൻ കേടാകുളം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ബാസ് പെരുമ്പാവൂർ രക്തസാക്ഷി പ്രമേയവും സജീവൻ നടുവണ്ണൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായി അശോകൻ കെടാകുളം (പ്രസിഡന്റ്), സജീവൻ നടുവണ്ണൂർ (സെക്രട്ടറി), സുഭാഷ് കുട്ടനാട് (ട്രഷറർ), വേലായുധൻ പട്ടാമ്പി (വൈ. പ്രസി.), ബാപ്പൂട്ടി നിലമ്പൂർ (ജോ. സെക്രട്ടറി), ഷൈബു കൊല്ലം (ജീവകാരുണ്യം കൺവീനർ ), ഷാജഹാൻ കൊന്നക്കാട് (ജീവകാരുണ്യം ജോ. കൺവീനർ)  എന്നിവരെ തിരഞ്ഞെടുത്തു. സുഭാഷ് കുട്ടനാട് സ്വാഗതവും സജീവൻ നടുവണ്ണൂർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News