കല കുവൈറ്റ് മാതൃഭാഷ സമിതി ‘മാതൃഭാഷ സംഗമം’



കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതി ‘മാതൃഭാഷാ സംഗമം 2021’ സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി മുഖ്യാതിഥിയായി. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തോടെ ആരംഭിച്ച മാതൃഭാഷ സംഗമത്തിൽ പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ അധ്യക്ഷനായി. മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല ജനറൽ സെക്രട്ടറി സി കെ നൗഷാദ്, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോ‐ഓർഡിനേറ്റർ ജെ സജി, ലോക കേരള സഭ അംഗം സാം പൈനമൂട്, മാതൃഭാഷ സമിതി കൺവീനർ പ്രജോഷ് എന്നിവർ സംസാരിച്ചു. ഷംല ബിജു കലാപരിപാടികൾ നിയന്ത്രിച്ചു. ഈ വർഷം 50 ക്ലാസുകളിൽ നിന്നായി 1200 കുട്ടികൾ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി. Read on deshabhimani.com

Related News