ഓർമ്മ യാത്രയയപ്പ്



ദുബായ് > പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ വി അബ്ദുൾ റഹ്മാന്, കുഞ്ഞാതു, അബ്ദുൽ ഹക്കീം എന്നിവർക്ക് "ഓർമ’യാത്ര അയപ്പ് നൽകി. ദീർഘകാലമായി ദുബായിയുടെ സാംസ്കാരിക-സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അബ്ദുൽ റഹ്മാൻ. ദലയുടെയും ഓർമയുടെയും ജനറൽ സെക്രട്ടറിയുമായിരുന്നു. ദുബായ് ക്യാപിറ്റൽ സ്കൂളിൽ ജനുവരി 7 ന് സംഘടിപ്പിച്ച പരിപാടിയിൽ ലോക കേരള സഭ അംഗം NK കുഞ്ഞഹമ്മദ്, ഉമ ജോ കൺവീനർ സുനിൽ, മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, സാഹിത്യ കാരൻ ബഷീർ തിക്കോടിതുടങ്ങി നിരവധി പേര് സംസാരിച്ചു. ഓർമ വൈസ് പ്രസിഡന്റ്‌ സുജിത അധ്യക്ഷയായി. സെക്രട്ടറി അനീഷ് സ്വാഗതം പറഞ്ഞു, ട്രഷറർ സാദിഖ് നന്ദിയും പറഞ്ഞു   Read on deshabhimani.com

Related News