സൗദിയിൽ വനിതകൾക്കായി ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നു

റിയാദില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട വനിതാ ഫുട്‌ബോള്‍ താരങ്ങള്‍


മനാമ > വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങിയതായി സൗദി. വനിതാ ദേശീയ ടീം രൂപീകരിക്കുന്നതിനായാണ് വരും മാസങ്ങളില്‍ വനിതാ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന്‌ സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ യാസര്‍ അല്‍ മിഷാല്‍ പറഞ്ഞു. 2025 ഓടെ എല്ലാ മേഖലകളിലെയും വനിതാ ഫുട്‌ബോൾ മത്സരങ്ങളുടെ എണ്ണം 50 ആയി ഉയര്‍ത്തും. ആയിരത്തിലധികം സൗദി വനിതാ കളിക്കാരെ ഉടന്‍ രംഗത്തിറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് സൗദി ഒരു വനിതാ ഫുട്‌ബോള്‍ ടീമിനെ ഒരുക്കുന്നത്. മത്സരങ്ങളുടെ ഘടന പുതുക്കി സൗദി സോക്കര്‍ സമ്പ്രദായം വികസിപ്പിക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കളിക്കാരുടെ കഴിവുകള്‍ വികസിപ്പിക്കാനും അസോസിയേഷന്‍ ലക്ഷ്യമിടുന്നു. ഇത്‌ സൗദി ഫുട്‌ബോളിനെ ഉയര്‍ന്ന സ്ഥാനത്തെത്തിക്കുമെന്നും അസോസിയേഷന്‍ കണക്ക് കൂട്ടുന്നു. 2034 ആകുമ്പോഴേക്കും ആദ്യ 20 ല്‍ ഉള്‍പ്പെടുന്ന മികച്ച ഒരു ദേശീയ ടീമിനെ സൃഷ്ടിക്കാന്‍ സൗദി ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   Read on deshabhimani.com

Related News