കൈരളി കൾച്ചറൽ അസോസിയേഷൻ കോർഫുക്കാൻ സമ്മേളനം



ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ കോർഫുക്കാൻ  യൂണിറ്റ് വാർഷിക സമ്മേളനം ലോക കേരള സഭ അംഗം സൈമൺ സാമൂവേൽ ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  ലെനിൻ ജി കുഴിവേലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ  സന്തോഷ്‌ ഓമല്ലൂർ റാഷിദ്‌ കല്ലുമ്പുറം എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ബൈജു രാഘവൻ അധ്യക്ഷനായി.  സെക്രട്ടറി  ജനാർദ്ദനൻ  സ്വാഗതവും യൂണിറ്റ് ജോ:സെക്രട്ട്രി സുനിൽ നന്ദിയും പറഞ്ഞു. . സുനിത റഹീം അനുശോചന പ്രമേയം അവതരിപ്പിച്ചു.  പ്രധിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി ജനാർദ്ദനൻ  പ്രവർത്തന റിപ്പോർട്ടും  ട്രഷറർ ജിജു ഐസക് സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സുനിൽ, റാംസൺ എന്നിവരടങ്ങിയ പ്രസീഡിയം പ്രധിനിധി സമ്മേളനം നിയന്ത്രിച്ചു. ഭാരവാഹികളായി സെക്രട്ടറിയായി സുനിൽ , പ്രസിഡന്റായി  ജനാർദ്ദനൻ   ട്രഷറർ ആയി  ജിജു ഐസക് കൾച്ചറൽ സെക്രട്ടറിയായി രഞ്ജിനി മനോജിനെയും സമ്മേളനം തെരെഞ്ഞെടുത്തു. Read on deshabhimani.com

Related News