ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ



കുവൈറ്റ് സിറ്റി >  കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ  (ഫോക്ക്) വാർഷിക ജനറൽ ബോഡി യോഗം വെള്ളിയാഴ്‌ച  ചേർന്നു. അബ്ബാസിയ, സെൻട്രൽ, ഫാഹഹീൽ എന്നീ മൂന്ന് സോണലുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത യോഗം ഫോക്ക് ഉപദേശക സമിതിയംഗം കെ ഇ രമേഷ് ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡണ്ട് വിജയകുമാർ എൻ കെ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ലിജീഷ് പി  പ്രവർത്തന റിപ്പോർട്ടും, ജോയിന്റ്‌ ട്രഷറർ പ്രമോദ് വി വി സാമ്പത്തിക റിപ്പോർട്ടും, ചാരിറ്റി സെക്രട്ടറി ഹരി കെ നമ്പ്യാർ ചാരിറ്റി റിപ്പോർട്ടും, പ്രമേയം വൈസ് പ്രസിഡന്റ്‌  ഹരിപ്രസാദ് യു കെ അനുശോചന റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ്‌ രാജേഷ് ബാബു  സ്വാഗതം പറഞ്ഞു. പതിനേഴാം പ്രവർത്തന വർഷ ഭാരവാഹികളായി സേവ്യർ ആൻ്റണി (പ്രസിഡന്റ്), ലിജീഷ് പി (ജനറൽ സെക്രട്ടറി), രജിത്ത് കെ.സി (ട്രഷറർ), ഹരിപ്രസാദ് യു.കെ, രാജേഷ് ബാബു, വിജയകുമാർ എൻ.കെ (വൈസ് പ്രസിഡൻ്റുമാർ), സൂരജ് കെ.വി (ജോ. ട്രഷറർ), ശ്രീഷിൻ എം.വി (അഡ്മിൻ സെക്രട്ടറി), സുനിൽ കുമാർ കെ (ആർട്സ് സെക്രട്ടറി),  ഹരീന്ദ്രൻ കുപ്ലേരി (ചാരിറ്റി സെക്രട്ടറി), രാജേഷ് എ.കെ (മെമ്പർഷിപ്പ് സെക്രട്ടറി), ഷാജി കൊഴുക്ക (സ്പോർട്സ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും 13 അംഗ കേന്ദ്രക്കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.  നോർക്ക പ്രവാസി പെൻഷൻ 3000 രൂപയിൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള സർക്കാരിനോടും, കണ്ണൂർ എയർപ്പോർട്ടിൽ വിദേശ വിമാനങ്ങൾക്ക് സർവ്വീസ് ആരംഭിക്കുവാൻ അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News