സാരഥീയം 2021 വാർഷീകാകോഷം 26ന്‌ ; സാരഥി സ്വപ്ന വീട് പദ്ധതിക്ക്‌ തുടക്കമിടും



കുവൈറ്റ്‌ സിറ്റി> സാരഥി കുവൈറ്റിന്റെ വാർഷികാഘോഷം 26 ന് ഉച്ചയ്ക്ക് 1  മുതൽ ഓൺലൈൻ ആയി സംഘടിപ്പിക്കും. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ഉദ്‌ഘാടനം ചെയ്യും.  കുവൈറ്റ് ക്യാൻസർ സെന്ററിലെ ഡയറക്ടർ ഡോ. ജാസ്സിം ബറക്കാത്ത്, കുവൈറ്റ് മിനിസ്റ്റ്റി ഓഫ് ഇൻറ്റീരിയർ ഡെ: മനേജർ ബദർ സൗദ് ഷഹീബ് ഒസ്മാൻ അൽ സെഹാലി, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, മാർത്തോമ മെത്രാപോലീത്ത തിയോഡോഷ്യസ്, വി കെ മുഹമ്മദ് എന്നിവർ പങ്കെടുക്കും. കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ  ആദ്യഘട്ടമായി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ച ഒരു കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും ,  സാരഥി സ്വപ്ന വീട് പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതായിരിക്കുമെന്നും,  ഇത്  കൂടാതെ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിന്റെ  ഔദ്യോഗിക പ്രഖ്യാപനവും അന്ന്‌ നടത്തുന്നതാണ് എന്നും സാരഥി  ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് കാലത്ത് വിവിധ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകരെയും ഹെൽത്ത് വർക്കേഴ്സിനെയും ഡോക്ടർ പല്പു അവാർഡ് നൽകി  ആദരിക്കുമെന്ന്  സാരഥി പ്രസിഡന്റ് സജീവ് നാരായണൻ അറിയിച്ചു. കോവിഡിന്  മുൻപ് , കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോർത്തിണക്കി  സാരഥി കലാകാരന്മാർ ഒരുക്കുന്ന "അവസ്ഥാന്തരം" തിയറ്ററിക്കൽ ഡ്രാമ അവതരിപ്പിക്കും ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ്‌ സജീവ് നാരായണൻ,   ജനറൽ സെക്രട്ടറി ബിജു സി.വി, പ്രോഗ്രാം ജനറൽ കൺവീനർ ബിജു ഗംഗാധരൻ, ട്രസ്റ്റ് ചെയർമാൻ  സുരേഷ് കെ. ട്രഷറർ രജീഷ്  മുല്ലക്കൽ, വൈസ്സ് പ്രസിഡന്റ് ജയകുമാർ NS, അഡ്വൈസറി അംഗങ്ങളായ സുരേഷ് കെ.പി, സി.എസ് ബാബു   എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News