വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ -യുഎഇ സർവ്വകലാശാലകളുടെ സഹകരണം



ദുബായ്> ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, സ്വയംഭരണ യൂണിവേഴ്സിറ്റികൾ എന്നിവയുമായി വിദ്യാഭ്യാസരംഗത്തെ പരസ്പര സഹകരണത്തിന് ദുബായ് യൂണിവേഴ്സിറ്റി ധാരണാ പത്രത്തിൽ ഒപ്പിട്ടു. ഗവേഷണ സഹകരണവും, പഠന കാര്യങ്ങളിലുള്ള പരസ്പര പങ്കാളിത്തവുമാണ് ഇതുവഴി ഇരു രാജ്യങ്ങളിലേയും സർവ്വകലാശാലകൾ  ഉദ്ദേശിക്കുന്നത്. ദുബായ് സർവ്വകലാശാല പ്രസിഡൻറ് ഡോക്ടർ ഈസ ബസ്തകി, ചീഫ് അക്കാദമി ഓഫീസർ പ്രൊഫസർ ഹുസൈൻ അൽ അഹമ്മദ് എന്നിവരാണ് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരിയുടെ സാന്നിധ്യത്തിൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി കരാറിൽ ഒപ്പുവച്ചത്. വിദ്യാഭ്യാസ സഹകരണത്തിനായി ഇരുരാജ്യങ്ങളും ആദ്യമായാണ് ഇത്തരത്തിൽ ഒരു കരാർ ഒപ്പിടുന്നത്. പരസ്പര വളർച്ചയ്ക്കും നൂതന അവസരങ്ങൾ ഒരുക്കുന്നതിനും ഇത്തരം ശ്രമങ്ങൾ കാരണമായിത്തീരും എന്ന് ഡോക്ടർ അമൻ പുരി പറഞ്ഞു. പ്രമുഖ ഇന്ത്യൻ വ്യവസായി എം എ യൂസഫലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇന്ത്യ യുഎഇ ബന്ധത്തിന്റെ കരുത്തുറ്റ മറ്റൊരു ചുവടുവെപ്പ് ആണ് ഇതെന്ന് എം എ യൂസഫലി അഭിപ്രായപ്പെട്ടു.   Read on deshabhimani.com

Related News