റസാഖ് തെക്കേപ്പുറത്തിന് ഒഐസിസി യാത്രയയപ്പ് നൽകി



ദമ്മാം> നാല്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് റസാഖ് തെക്കേപ്പുറത്തിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഐഒസിയുടെ തുടക്ക കാലം മുതൽ പ്രവർത്തനമാരംഭിച്ച അദ്ദേഹം ഏരിയ പ്രസിഡണ്ട്, ട്രഷറർ തുടങ്ങി വിവിധ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. റോസ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി അസ്‌ലം ഫറോക്ക് റസാഖ് തെക്കേ പുറത്തിന് കൈമാറി. കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഹമീദ് കുറ്റിയാടി, ഷാഹിർ, വനിതാ വിഭാഗം ജനറൽ സെക്രട്ടറി ഷിജിലാ ഹമീദ്, ഹമീദ് മറക്കാശ്ശേരി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.   Read on deshabhimani.com

Related News