സമീക്ഷ യു കെ ദേശീയ സമ്മേളനം ലോഗോ പ്രകാശനം നാളെ



ലണ്ടൻ> സമീക്ഷ യു കെയുടെ ആറാം ദേശീയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ഞായറാഴ്ച സിപിഐ എം  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നിർവ്വഹിക്കും. UK സമയം 2 ന്  സൂം വഴി ഓൺലൈനായാണ് പ്രകാശനം. സമ്മേളന നടത്തിപ്പിനായി കഴിഞ്ഞാഴ്ചയോടെ വിപുലമായ സ്വാഗത സംഘംചേർന്നു. അനുബന്ധകമ്മിറ്റികളും നിലവിൽ വന്നു കഴിഞ്ഞു. ഏപ്രിൽ പകുതിയോടെ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയാക്കും.  ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്ന ദേശീയ ബാട്മിന്റൻ ടൂർണ്ണമെൻറ് വിവിധ ബ്രാഞ്ചുകളിൽ പുരോഗമിച്ചു വരികയാണ് . മാർച്ച് 25 നു മാഞ്ചസ്റ്ററിലാണ് ഗ്രാൻറ് ഫിനാലെ നടക്കുന്നത്. കൂടാതെ വിശക്കുന്നവർക്ക് ആശ്വാസവുമായി മുന്നോട്ട് പോകുന്ന Share & Care projetകളും  യു.കെയിലുടനീളം ബ്രാഞ്ച് തലങ്ങളിൽ വിജയകരമായി നടന്നുവരികയാണ്. കലാ-കായിക സാംസ്കാരിരംഗത്തെന്ന പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായ സമീക്ഷ യു.കെ വളരെയേറെ ജനശ്രദ്ധയും, പ്രശംസയും ഇതിനകം നേടിയെടുത്തു കഴിഞ്ഞു. ആറാം ദേശീയ സമ്മേളനം വമ്പിച്ച വിജയകരമാക്കിത്തീർക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News