കൈരളി യുകെ ഫിലിം സൊസൈറ്റി 'അവനോവിലോന' പ്രദര്‍ശിപ്പിക്കുന്നു



ലണ്ടന്‍> കൈരളി യുകെ ഫിലിം സൊസൈറ്റി ഡിസംബര്‍ 9 മുതല്‍ 11 വരെ മലയാള സിനിമ അവനോവിലോന പ്രദര്‍ശിപ്പിക്കുന്നു. ഡിസംബര്‍ 11 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സിനിമയുടെ നിര്‍മ്മാതാവ് സന്തോഷ് കീഴാറ്റൂര്‍ സംവിധായകന്‍ ഷെറി എന്നിവരുമായി ഓണ്‍ലൈന്‍ സംവാദവും ഒരുക്കിയിട്ടുണ്ട്. കൈരളി ഫിലിം സൊസൈറ്റി യുകെയുടെ പല ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശനവും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാക്കളായ ഷെറി (ആദിമധ്യാന്തം-2011), ടി ദീപേഷ് (ടൈപ്പ് റൈറ്റര്‍-2010) എന്നിവര്‍ സംവിധാനം ചെയ്‌ത അവനോവിലോനയില്‍ സന്തോഷ് കീഴാറ്റൂര്‍, ആത്മിയ രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സിന്റെയും നിവ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേര്‍ന്നാണ് നിര്‍മ്മാണം. കെസി കൃഷ്ണന്‍, റിയാസ്, കെഎംആര്‍, കോക്കാട് നാരായണന്‍, മിനി രാധന്‍, ഒ മോഹനന്‍, എ വി സരസ്വതി, കണ്ണൂരില്‍ നിന്നുള്ള 20 ഓളം ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നിവരും താരനിരയിലുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. ഗ്രീക്ക് ദേവതയായ 'അവനോവിലോന' ഭിന്നലിംഗക്കാരുടെ കുടുംബദേവതയാണ്. ട്രാന്‍സ്ജെന്‍ഡര്‍മാരായ റിയ ഇഷയും മണികണ്ഠന്‍ ചുങ്കത്തറയുമാണ് ചിത്രത്തില്‍ വസ്ത്രാലങ്കാരവും മേക്കപ്പും കൈകാര്യം ചെയ്യുന്നത്. സിനിമ കാണുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും കൈരളി യുകെ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെടുക. പരിപാടിയുടെ ലിങ്ക്  - https://fb.me/e/280uzrLMh   Read on deshabhimani.com

Related News