മലയാളം മിഷൻ ഒമാൻ ഘടകത്തിന് പുതിയ ഭാരവാഹികൾ



മസ്‌ക്കറ്റ് > മലയാളം മിഷൻ ഒമാൻ ഘടകത്തിന് പുതിയ  ഭരണ സമിതിയെ  തെരഞ്ഞെടുത്തു. പുതിയ ഭരണസമിതി പ്രഖ്യാപനം മാർച്ച് 4 ശനിയാഴ്ച മസ്കറ്റിൽ നടന്നു. മലയാളം മിഷൻ മാർഗ്ഗരേഖയ്ക്ക് അനുസൃതമായി ഉപദേശകസമിതി, പ്രവർത്തക സമിതി എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഭരണസമിതി ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഉപദേശക സമിതി : ഡോ.ജെ രത്‌നകുമാർ, അഹമ്മദ് റയീസ്,വിൽസൺ ജോർജ്, ഷാജി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ കുനിമ്മൽ. പ്രവർത്തകസമിതി :  ചെയർമാൻ - ഡോ.ജെ രത്‌നകുമാർ, പ്രസിഡൻറ് - സുനിൽ കുമാർ, സെക്രട്ടറി - അനു ചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറിമാർ - അനുപമ സന്തോഷ്, രാജീവ് മഹാദേവൻ,  ട്രഷറർ - ശ്രീകുമാർ. സമ്പൂർണ മലയാളഭാഷാ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമാകാൻ ഒമാന് സാധിക്കുമെന്നും, ആ മഹായത്നത്തെ മുന്നിൽ നിന്നു നയിക്കാൻ ഒമാൻ ചാപ്റ്ററിനു കഴിയുമെന്നും ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കുന്ന വേളയിൽ, മലയാളം മിഷൻ ഡയറക്ടർ  മുരുകൻ കാട്ടാക്കട പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ ഒമാൻ മലയാളം മിഷൻ ചാപ്റ്റർ കോ ഓഡിനേറ്റർ സന്തോഷ് കുമാർ, മുൻ കോഡിനേറ്റർ വിത്സൺ ജോർജ്, പുതിയ ഭാരവാഹികളായ ഡോ.ജെ രത്‌നകുമാർ, സുനിൽ കുമാർ, അനു ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ച പരിപാടിയിൽ, വിവിധ മാദ്ധ്യമപ്രവർത്തകരും, സാമൂഹിക സാംസ്കാരിക മേഖലകളിൽപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളും, മലയാളം മിഷൻ പ്രവർത്തകരും പങ്കെടുത്തു Read on deshabhimani.com

Related News