കേന്ദ്ര ബജറ്റിൽ കേരളത്തെയും പ്രവാസികളെയും സാധാരണക്കാരനെയും അവഗണിച്ചു: നവോദയ സംസ്കാരിക വേദി



ജിദ്ദ> പാർലിമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ  അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തിനെയും,പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ചു എന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു. കേരളത്തിന് എയിംസ്, റയിൽവേ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കനുള്ള തുകയും ദേശീയ തൊഴിൽ ഉറപ്പ് പദ്ധതിയുടെ തുകയും വളം സബ്സിഡി കൂടാതെ വിവിധ സബ്സിഡികളും വെട്ടി കുറച്ചു. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനും, മടങ്ങി വരുന്ന പ്രവാസികളുടെ തൊഴിൽ നൈപുണ്യം ഉപയോഗപ്പെടുത്തി വ്യവസായ മേഖലയിൽ വളർച്ച കൈവരിക്കുന്നതിനും, പ്രവാസിയാത്ര ക്ലേശം പരിഹരിക്കുന്നതിനും ബഡ്ജറ്റിൽ പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവാസികളെയും സംബന്ധിച്ച് ബഡ്ജറ്റ് തീർത്തും നിരാശാജനകമാണ്. സ്ത്രീ ശാക്തീകരണത്തിന്, അങ്കണവാടികൾക്ക്, പോഷകാഹാരത്തിന്, ഇങ്ങനെ ഓരോന്നിനും കഴിഞ്ഞ വർഷം ഉണ്ടായിരുന്ന തുക തന്നെയാണ് ഈ വർഷവുമുള്ളത്. കാർഷികമേഖലയ്ക്ക് ഉള്ള വകയിരുത്തൽ കുറഞ്ഞു. യൂറിയ സബ്സിഡി 1.54 ലക്ഷം കോടി രൂപയിൽ നിന്ന് 1.31 ലക്ഷം കോടി രൂപയായി കുറച്ചു. പിഎം കിസാന് കഴിഞ്ഞ വർഷത്തെ തുക മാത്രമേയുള്ളൂ. അതിസമ്പന്നരെ സഹായിക്കുന്നതും പാവങ്ങളുടെ ദുരിത ജീവിതം സ്ഥായിയാക്കുന്നതും ആണ് ഈ കേന്ദ്ര ബഡ്ജറ്റ് . കോവിഡിന്റെ പ്രതിസന്ധിയിൽ നിന്നും കരകയറുവാൻ ദരിദ്രജനകോടികൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപോലും നിഷ്കരുണമായി വെട്ടിക്കുറച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പു വർഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് എന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു Read on deshabhimani.com

Related News