നവോദയ 2023 മെംബർഷിപ്പ്‌ ക്യാമ്പയിന് ഉജ്വല തുടക്കം



ദമ്മാം> സൗദിഅറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദിയുടെ 2023 വർഷത്തെ അംഗത്വവിതരണ ക്യാമ്പയിൻ കേന്ദ്രതല ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും ലോക കേരള സഭാംഗവുമായ ആൽബിൻ ജോസഫ് നിർവ്വഹിച്ചു. ആദ്യമെമ്പർഷിപ്പ്‌ മുജീബ്‌ പാറമേലിനും, കുടുംബവേദിയുടെ ആദ്യമെമ്പർഷിപ്പ്‌ ഷാജി ഹസ്സൻ, നാജിയ കുടുംബത്തിനും നൽകി നിർവ്വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പത്ത്  അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി റഹീം മടത്തറ 2023-ലെ നവോദയയുടെ കലണ്ടർ ലോക കേരള സഭാഗം സുനിൽ മുഹമ്മദിനു നൽകി പ്രാകാശനം ചെയ്തു. മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരി പ്രദീപ് കൊട്ടിയം, കേന്ദ്രകുടുംബ വേദി പ്രസിഡണ്ട്  നന്ദിനി മോഹൻ, ലോകകേരള സഭാംഗം സുനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു   കിഴക്കൻ പ്രവശ്യയിലെ മുഴുവൻ മലയാളികൾക്കും  അംഗമാകുന്നതിന് join navodaya എന്ന online ക്യാമ്പയിനും തുടക്കമായി.  തുടർന്ന് നടന്ന ചടങ്ങിൽ 92 മത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കോബാർ മുനിസിപ്പൽ അതോറിറ്റി  സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത നവോദയ പ്രവർത്തകർക്ക് മുനിസിപ്പൽ അധികൃതർ നൽകിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡിസംബർ 2 വെള്ളിയാഴ്ച്ച നവോദയക്ക് കീഴിലെ കുടുംബവേദിയടക്കം 22 ഏരിയകളിലെ 136 യൂണിറ്റുകളിൽ പുതിയ അംഗത്വം നൽകി കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങുകൾ പ്രാദേശികമായി സംഘടിപ്പിച്ചു. ഒരുമിക്കാം, കൈ കോർക്കാം, മുന്നേറാം.. ഈ പ്രവാസഭൂവിൽ നവോദയക്കൊപ്പം എന്നതാണ് ഈ വർഷത്തെ മെമ്പർഷിപ്പ്‌  സ്ലോഗൺ. Read on deshabhimani.com

Related News