നവോദയ-അൽ അബീർ മെഡിക്കൽ സെന്റർ സംയുക്ത സൌജന്യ മെഡിക്കൽ ക്യാമ്പ്



ദമ്മാം> നവോദയയും അൽ അബീർ മെഡിക്കൽ സെന്റററും ചേർന്ന് സംയുക്തമായി സൌജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മതിയായ രേഖകളും, ഇൻഷൂറൻസ് പരിരക്ഷയും  ഇല്ലാത്തവർക്കും ക്യാമ്പ് ഉപകാരപ്രദമായി. എല്ലാ വിഭാഗം ഡോക്ടർമാരുടെ പരിശോധനയും സൌജന്യമായിരുന്നു. ഡോക്ടർമാരായ അമീർ (ഡൈറക്ടർ), നിൻസ, സാറ (ജനറൽ), സബുറ (പീഡിയട്രി), നബിയ (ഡെർമ), ഫർഹാൻ (ഈഎൻടി), അസീസുല്ല (ഡയബെറ്റോളജി), സമീർ (ഇൻറ്റേനിസ്റ്റ്), മാത്യൂ (ഓർത്തോ, ആരിഫ് (പൽമോണോളജി), നിക്തിത (സർജൻ), സയ്യദ്, മുസമ്മിൽ, സാദിയ, ഹയിഫ് (ഡെന്റൽ) എന്നിവർ രോഗികളെ പരിശോധിച്ചു. സാമൂഹ്യക്ഷേമ കൺവീനർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജോ. കൺവീനർ മൊയ്തീൻ അധ്യക്ഷനായിരുന്നു. ജോ.  കൺവീനർ ഗഫൂർ കരിമ്പ സ്വാഗതം പറഞ്ഞു.  നവോദയ രക്ഷാധികാരി അംഗം സൈനുദ്ദീൻ കൊടുങ്ങല്ലൂർ,  അൽ അബീർ മെഡിക്കൽ സെന്റർ മാനേജർ നെജുമുന്നീസ എന്നിവർ സംസാരിച്ചു.  സിദ്ദീഖ് എടപ്പാൾ നന്ദി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയിലെയും, എക്സിക്യൂട്ടീവിലെയും അംഗങ്ങൾ, ദല്ല, ഫൈസലിയ, ഷിഹാത്ത്,  ദമാം, ടയോട്ട, റാക്ക ഏരിയാ കമ്മറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു. Read on deshabhimani.com

Related News