നവോദയയുടെ ഇടപെടൽ; കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു



അൽഹസ്സ> അൽ ഹസ്സയിലുണ്ടായ  വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊയിലാണ്ടി ആന വാതിൽക്കൽ സ്വദേശി നജീബിന്റെ (32 ) മൃതദേഹം നാട്ടിലെത്തിച്ചു. ഹഫുഫ് നവോദയ സാമൂഹ്യ ക്ഷേമകമ്മിറ്റിയുടെ ഇടപെടലിലാണ്‌ മൃതദേഹം നാട്ടിലെത്തിക്കാനായത്‌.  . രണ്ട്‌  ഈജിപ്ഷ്യൻ സ്വദേശികളുമായി റിയാദിൽനിന്നും അൽ ഹസ്സയിലേക്കു വരികയായിരുന്ന വാഹനം  അപകടത്തിൽപ്പെട്ടാണ്‌   മുജീബടക്കം 3 യാത്രികരും മരിച്ചത്‌. മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ് നജീബ്. ഭാര്യ ഹസ്‌ന, മുഹമ്മദ് ഹാദി ഏക മകനാണ്.  നവോദയ രക്ഷാധികാരികളായ കൃഷ്ണൻ കൊയിലാണ്ടി,  ഹനീഫ മുവാറ്റുപുഴ, നവോദയ ഏരിയ പ്രസിഡന്റ് ചന്ദ്രബാബു കടക്കൽ എന്നിവർ മൃതദേഹം നാട്ടിലേക്കയക്കുന്നതിനാവശ്യമായ രേഖകൾ താമസമില്ലാതെ  ശരിയാക്കി.  റിയാദിലെ മലയാളി  ഡ്രൈവേഴ്സ് കൂട്ടായ്മയായ (safe way) എല്ലാവിധ സഹായങ്ങളും നല്കി. Read on deshabhimani.com

Related News