നവോദയ അക്കാദമിക്ക് എക്സലൻസ് അവാർഡ് 2022- 23 ജൂൺ ഒന്നിന് വിതരണം ചെയ്യും



ദമ്മാം > നവോദയ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ അക്കാദമിക്ക് എക്‌സലൻസ് അവാർഡ് ജൂൺ 1 വ്യാഴാഴ്ച്ച വിതരണം ചെയ്യും. കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് 2022- 23 CBSE പന്ത്രണ്ടാം ക്ലാസ് പരിക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ഉന്നത വിജയം നേടിയവരെയും പത്താം ക്ലാസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെയും പത്താം ക്ലാസിൽ മലയാളത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരെയും നവോദയ ആദരിക്കും. പരിപാടി ബഹറൈൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ സജി ജേക്കബ് ഉദ്ഘാടനം ചെയ്യും. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഅസ്സം ദാദൻ മുഖ്യാതിഥി ആകും. പാഠ്യ- പാഠ്യേതര വിഷയങ്ങളിലെ താൽപര്യം വർധിപ്പിക്കുന്നതിനും സർഗ്ഗാത്മക അഭിരുചികളും അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടത്തി വരുന്ന വിവിധ പരിപാടികളുടെ തുടർച്ചയാണ് നവോദയ വർഷം തോറും നൽകി വരുന്ന എക്‌സലൻസ് അവാർഡ്. Read on deshabhimani.com

Related News