നവോദയ ഓസ്ട്രേലിയക്ക് പുതിയ നേതൃത്വം



മെൽബൺ > നവോദയ ഓസ്‌ട്രേലിയയുടെ രണ്ടാം ദേശീയ സമ്മേളനം സാംസ്‌‌കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ ചേർത്തുനിർത്തി സമസ്‌ത മേഖലകളിലും വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ  പ്രവർത്തനങ്ങളെ  മോശമായി ചിത്രീകരിച്ച് തടസപ്പെടുത്താൻ ശ്രമിക്കുന്ന പ്രവണത അപലപനീയമാണെന്ന്‌ മന്ത്രി പറഞ്ഞു. കോവിഡും പ്രളയവുമൊക്കെയായി വിഷമിച്ചപ്പോൾ നവോദയ ഓസ്‌ട്രേലിയ സഹായങ്ങൾ വിതരണം ചെയ്‌തതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമെല്ലാം മാതൃകാപരമാണ്. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ക്യാമ്പയിനുകൾ ശ്രദ്ധനേടിയതായും അദ്ദേഹം പറഞ്ഞു. സെക്രട്ടറി സജീവ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.  രമേശ് കറുപ്പ്, സൂരി മനു, മോഹനൻ കോട്ടുക്കൽ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. റോയി വർഗീസ് അനുശോചന പ്രമേയവും റോയി തോമസ്, നിഷാൽ നൗഷാദ്, രാഹുൽ, അജു ജോൺ എന്നിവർ മറ്റു പ്രമേയങ്ങളും അവതരിപ്പിച്ചു. സമ്മേളനം 24 പേരടങ്ങുന്ന പുതിയ സെൻട്രൽ കമ്മിറ്റിയെയും ഏഴ് പേരുള്ള സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സജീവ് കുമാർ (സെക്രട്ടറി) ജോളി ജോർജ് (ജോയിന്റ്‌ സെക്രട്ടറി), രമേശ് കുറുപ്പ്, റോയി വർഗീസ്, അജു ജോൺ, എബി പൊയ്‌ക്കാട്ടിൽ, രാജൻ വീട്ടിൽ എന്നിവരാണ്  സെൻട്രൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ. Read on deshabhimani.com

Related News