ശ്രദ്ധേയമായി ശക്തി തിയറ്റേഴ്സിന്റെ ദേശീയദിനാഘോഷം



അബുദാബി>  കേരള സോഷ്യല്‍ സെന്ററിന്റെ പൊതുവേദിയിലേക്ക് ശക്തി തിയറ്റേഴ്സ് തുടക്കം കുറിച്ച യുഎഇയുടെ അന്‍പതാം ദേശീയദിനാഘോഷം  ശ്രദ്ധേയമായി ശക്തി തിയറ്റേഴ്സിന്റെ സ്ഥാപകാംഗവും ആദ്യകാല ശക്തി നാടകങ്ങളുടെ സംവിധായകനുമായ കെ. എ റഹ്മാന്‍ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്തു.ശക്തി പ്രസിഡന്റ് ടി. കെ. മനോജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി. പി. കൃഷ്ണകുമാര്‍, നാദിസിയ ഖാലിദിയ എംബിസെഡ് സനയ്യ ഷാബിയ എന്നീ ശക്തി മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് യഥാക്രമം ഷോബി അപ്പുക്കുട്ടന്‍, നാഷ പത്തനാപുരം, അസീസ് ആനക്കര, എ. എല്‍. സിയാദ്, പി. അജിന്‍, ശക്തി വനിതാ വിഭാഗം പ്രതിനിധി ഗീത ജയചന്ദ്രന്‍, ശക്തി ബാലസംഘം പ്രസിഡന്റ് യാസിദ് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം നന്ദിയും പ്രകാശിപ്പിച്ചു.   Read on deshabhimani.com

Related News