ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകളിൽ വൻ തിരക്ക്



കുവൈത്ത് സിറ്റി> ദേശീയ അസംബ്ലിയിലേക്ക് വോട്ട് രേഖപ്പെടുത്താൻ കുവൈറ്റ് വോട്ടർമാർ രാജ്യത്തുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകിയെത്തി.  വോട്ടെടുപ്പ് പ്രാദേശിക സമയം രാവിലെ 8:00 മണി മുതൽ  രാത്രി 8:00 വരെ നീണ്ടുനിൽക്കും . അഞ്ച് മണ്ഡലങ്ങളിൽ നിന്നായി ഒരുമണ്ഡലത്തിൽ നിന്ന് 10 എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. നാലുവർഷമാണ് സഭയുടെ കാലാവധി.15 സ്ത്രീകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.പുതുക്കിയ വോട്ടർപട്ടിക പ്രകാരം രാജ്യത്ത് 386,751 പുരുഷന്മാരും 406,895 സ്ത്രീകളും ഉൾപ്പെടെ 793,646 വോട്ടർമാരുണ്ട്.2022 സെപ്റ്റംബർ 29നാണ് രാജ്യത്ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ഈ വർഷം മാർച്ച് 19ന് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധി പുറപ്പെടുവിച്ചു. 2020ലെ പാർലമെന്റ് കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, എപ്രിൽ 17ന് 2020ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ടു. ഇതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. Read on deshabhimani.com

Related News