കോവിഡ് നിബന്ധന: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം- മസ്‌കറ്റ് കൈരളി



മസ്‌കറ്റ് >  നാട്ടിലേക്ക് പോകുന്ന പ്രവാസികളെ അകാരണമായി ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ മസ്‌കറ്റ് കൈരളി ശക്തമായി പ്രതിഷേധിച്ചു. ഫെബ്രുവരി 18ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പുതിയ നിബന്ധന പ്രകാരം ഇന്ത്യയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് യാത്രയുടെ 72 മണിക്കൂറികം ചെയ്ത ആര്‍ടിപിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നാട്ടിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ വീണ്ടും മറ്റൊരു കോവിഡ് ടെസ്റ്റും നിര്‍ബന്ധമാക്കിയിരിക്കയാണ്. 5,000 രൂപയിലധികം മുടക്കി  വിദേശത്ത് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാങ്ങി നാട്ടിലേക്കുള്ള യാത്ര തുടങ്ങിയ ശേഷം, 72 മണിക്കൂറിനുള്ളില്‍ വീണ്ടും 1700 രൂപ ചെലവഴിച്ച് മറ്റൊരു ടെസ്റ്റ് കൂടി വേണമെന്ന് നിര്‍ബന്ധിക്കുന്നത് പ്രവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹമാണ്. ഉയര്‍ന്ന വിമാന യാത്രക്കൂലി ഏര്‍പ്പെടുത്തി പ്രവാസികളെ ദ്രോഹിക്കുന്നതിനിടെയാണ് കോവിഡ് നിബന്ധനയിലൂടെ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് തൊഴില്‍, ശമ്പള നഷ്ടങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രയാസങ്ങള്‍ സഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ വീണ്ടും വീണ്ടും വലിയ രീതിയില്‍ ബുദ്ധിമുട്ടിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ അപലപനീയമാണെന്നും അതിനെതിരെ പ്രവാസികളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കണമെന്നും കൈരളി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഫെബ്രുവരി 18ന്റെ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാരിന്‍െ പ്രവാസി ദ്രോഹ നടപടികളുടെ മറവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണം അപലപനീയമാണ്. ഇത്തരമൊരു നിബന്ധന അടിച്ചേല്‍പ്പിച്ചത് കേന്ദ്രമാണെന്നിരിക്കെ അവര്‍ക്കെതിരെ പ്രതിഷേധിക്കാതെയും കേരന്ദ ബിജെപി സര്‍ക്കാരിന്റെ പേരിടുത്ത് പറയാതെയും ടെസ്റ്റ് നിര്‍ബന്ധമാക്കിയത് കേരള സര്‍ക്കാര്‍ ആണെന്ന വ്യജേനയാണ് ചിലര്‍ ബോധപൂര്‍വ്വ പ്രചാരണം നടത്തുന്നത്.  കേരളത്തില്‍ നിയമസഭാ ഇലക്ഷന്‍ കണ്ട് കോലിബി സഖ്യത്തിന് കോപ്പ് കൂട്ടുന്നവരാണ് ഇത്തരം പ്രചാരണത്തിന്റെ പിന്നിലെന്നും പ്രവാസികള്‍ ഇത് തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.   Read on deshabhimani.com

Related News