ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിന് ഇന്ന് കൊടിയേറും; മഹോത്സവ ആരവത്തിന് മണിക്കൂറുകൾ



മസ്കറ്റ്> ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിന് തിരി  തെളിയാൻമണിക്കൂറുകൾ ബാക്കി നിൽക്കെ അമറാത്ത്‌ പാർക്കിലെ വേദിയിൽ  ഒരുക്കങ്ങൾ പൂർത്തിയായി . രണ്ട് ദിവസങ്ങളിലായി  നടക്കുന്ന  മാമാങ്കത്തിന്  അരങ്ങുണർത്താനുള്ള കലാകാരികളും  കലാകാരന്മാരും തയ്യാറായിക്കഴിഞ്ഞു ഒമാന്റെ വിവിധ  മേഖലകളിൽ നിന്ന്  പരിപാടി കാണാൻ ആളുകൾ  നാലുമണിയോടെ  അമറാത്ത്‌ പാർക്കിലെ പ്രത്യേകം സജ്ജമാക്കിയ ഉത്സവ നഗരിലേക്ക് എത്തിത്തുടങ്ങും. Read on deshabhimani.com

Related News