നൂറു ശതമാനം ശുദ്ധ ഊർജ്ജം; ലക്ഷ്യം കൈവരിയ്‌ക്കാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്



ദുബായ്> മാറിയ ലോകസാഹചര്യത്തിൽ ഊർജ ഉല്പാദനത്തിന്റെ പുതുവഴികൾ തേടിയുള്ള യാത്രയിൽ ലോകത്തിന് മാതൃകയാവുകയാണ്  ദുബായ് വാട്ടർ ആൻഡ് ഇലെക്ട്രിസിറ്റി അതോറിറ്റി (ദീവ).  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നാമധേയത്തിലുള്ള, ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കാണ് 2050ഓടെ പൂർണമായും ശുദ്ധഊർജം കൈവരിയ്‌ക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി തയ്യാറെടുക്കുന്നത്. 5000 മെഗാവാട്ട് (MW) ആസൂത്രിത ശേഷിയും, 50 ബില്യൺ ദിർഹം നിക്ഷേപവുമുള്ള ഈ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 6.5 ദശലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കും.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏകദേശം 40 ബില്യൺ ദിർഹം നിക്ഷേപമാണ് DEWA ഇതിനായി സ്വരൂപിച്ചത്. ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കി. ഹരിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ദുബൈയുടെ ലക്ഷ്യമാണ് ഇതുവഴി സാക്ഷാത്ക്കരിക്കപ്പെടുക. ഇത്തരത്തിലുള്ള മിഡിലീസ്റ്റിലെ ആദ്യ രാജ്യമായിരിക്കും യുഎഇ. നിലവിൽ 1527 മെഗാവാട്ടാണ് സ്ഥാപനത്തിന്റെ ശേഷി. 11.4 ശതമാനം ശുദ്ധ ഊർജ്ജമാണ് ദുബായിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്. 2022 ഓടെ ഇത് 14 ശതമാനമായി ഉയരും. Read on deshabhimani.com

Related News