നരേന്ദ്ര മോദി യുഎഇ സന്ദർശിച്ച് മടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് സ്വീകരിച്ചാനയിക്കുന്നു


അബുദാബി> ജര്‍മനിയില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ സന്ദർശനം നടത്തി.  അബൂദബിയിലെത്തിയ അദ്ദേഹത്തെ യുഎഎ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹിയാന്‍ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. രാജ കുടുംബത്തിലെ മുതിർന്ന അംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയായതിനു ശേഷം ഇത് നാലാം തവണയാണ് നരേന്ദ്ര മോഡി യുഎഇ സന്ദർശിക്കുന്നത്. യു എ ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച മോദി പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് ശേഷം വെെകീട്ട് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി.   Read on deshabhimani.com

Related News