കേരളത്തിന് അക്കാഫിന്റെ മൊബൈൽ ക്ലിനിക്



ദുബായ് > കേരളത്തിലെ ആരോഗ്യ മേഖലക്ക് അക്കാഫ് മൊബൈൽ ക്ലിനിക് സംഭാവന ചെയ്‌തു. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ അക്കാഫ് ഉത്സവ് 2021 ന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ആസ്റ്റർ ഗ്രൂപ്പും അക്കാഫ് കോളേജ് അലുംനികളുമായി ചേർന്ന് മൊബൈൽ ക്ലിനിക് കേരളത്തിന് കൈമാറിയത്. ആരോഗ്യമന്ത്രി വീണ ജോർജ് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. ഗോപിനാഥ് മുതുകാട്, ഇന്ത്യൻ വൈസ് കോൺസൽ ജനറൽ ശ്രീ രാംകുമാർ തങ്കരാജ്, അക്കാഫ് ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, അഡ്വ. ബക്കറലി, അഡ്വ. ഹാഷിഖ്, ഫിറോസ് അബ്ദുള്ള, റാണി സുധീർ, അന്നു പ്രമോദ്,  മനോജ് കെ വി, വി സി മനോജ്, അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. ആസ്റ്റർ  പ്രതിനിധികളായ ജലീൽ, സിറാജ് എന്നിവർ ചടങ്ങിൽ അക്കാഫ് ഭാരവാഹികളിൽ നിന്ന് മൊബൈൽ ക്ലിനിക് ഏറ്റുവാങ്ങി. അനൂപ് അനിൽ ദേവൻ, നിമ്മി എന്നിവർ സമ്മേളനവും കലാസന്ധ്യയും നിയന്ത്രിച്ചു. അക്കാഫ് ക്രോണിക്കിൾസ്‌ ഓൺലൈൻ ത്രൈമാസികയുടെ പ്രകാശനം പ്രൊഫ. ഗോപിനാഥ്‌ മുതുകാട് നിർവഹിച്ചു. അക്കാഫ് വനിതാ വിഭാഗം ഫ്ലാഷ് മോബ്‌സയും നിർമൽ പാലാഴിയും സംഘവും ഹാസ്യവിരുന്ന്‌, ഗാനമേള എന്നിവ അവതരിപ്പിച്ചു. Read on deshabhimani.com

Related News