പ്രതിഭ നാടക പുരസ്‌കാരം മന്ത്രി സജി ചെറിയാന്‍ സമ്മാനിച്ചു



മനാമ > ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ അന്തര്‍ ദേശീയ നാടക പുരസ്‌കാരം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജശേഖരന്‍ ഓണംതുരുത്തിന് സമ്മാനിച്ചു. 25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. തിരുവല്ല കൊച്ചീപ്പന്‍ മാപ്പിള സ്മാരക ഹാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. ബഹറിന്‍ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയി വെട്ടിയാടന്‍ അധ്യക്ഷനായി. ജൂറി അംഗവും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ ഡോ. സാം കുട്ടി പട്ടം കരി, സിപിഐ(എം) തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സ് വി അന്റണി, പുരസ്‌കാര ജേതാവ് രാജശേഖന്‍ ഓണംതുരുത്ത് എന്നിവര്‍ സംസാരിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതവും കേന്ദ്ര കമ്മിറ്റി  ജോയിന്റ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി നന്ദിയും പറഞ്ഞു. പ്രവാസി കലാശ്രീ പുരസ്‌ക്കാര ജേതാവ് പി എന്‍ മോഹന്‍രാജ്, പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ഷിബു ചെറുതുരുത്തി, അംഗങ്ങളായ ഷൈന്‍ ജോയ്, പ്രമുഖ നര്‍ത്തകനും  നാടക കലാ  പ്രവര്‍ത്തകനുമായ ശിവകുമാര്‍ കുളത്തുപ്പുഴ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരളപ്പിറവി ദിനത്തില്‍ പ്രശസ്ത കവിയും ജൂറി ചെയര്‍മാനുമായ കെ സച്ചിദാനന്ദനാണ് നാടക പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നാടകമായി ഓണംതുരുത്തിന്റെ 'ഭഗവാന്റെ പള്ളി നായാട്ട്' ആണ് തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡിനുള്ള ഫലകം സാം കുട്ടി പട്ടം കരിയാണ് രൂപകല്പന ചെയ്തത്.   Read on deshabhimani.com

Related News