മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് പ്രഥമ ദേശീയ സമ്മേളനം ജനുവരി 21ന്: പോസ്‌റ്റർ പുറത്തിറക്കി



ഡുബ്ളിൻ> മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് (MNI) പ്രഥമ ദേശീയ സമ്മേളനം ജനുവരി 21ന് നടക്കും. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലുള്ള  (INMO) ഹെഡ്‌ക്വാർട്ടേഴ്‌‌സ് ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര, ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നീഹേ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ. എഡ്‌വേഡ് മാത്യൂസ് എന്നിവർ മുഖ്യാതിഥികളാവും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ നടക്കുന്ന ഡെലിഗേറ്റ് സമ്മേളനത്തിൽ അയർലണ്ടിലെ നഴ്‌സിംഗ് രംഗത്തെ, പ്രത്യേകിച്ച് പ്രവാസി നഴ്‌സുമാർ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും സംഘടനയുടെ ഭാവി പരിപാടികൾ തീരുമാനിക്കുകയും ചെയ്യും. ഡെലി​ഗേറ്റ് സമ്മേളനത്തിൽ അം​ഗങ്ങൾ മാത്രമേ പ്രവേശമുള്ളൂ. ഉച്ചയ്‌ക്ക് ശേഷം പൊതു സമ്മേളനം നടക്കും. പൊതുസമ്മേളനത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ദേശീയ സമ്മേളനത്തിൽ എല്ലാവരും പങ്കെടുത്ത്‌ സമ്മേളനം ഒരു വൻ വിജയമാക്കണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News