അമിതവില: ദുബായിൽ മൂന്നു ഫാർമസികൾക്ക് പിഴചുമത്തി



ദുബായ് >   അമിതവില ഈടാക്കിയതിന് മൂന്നു ഫാർമസികൾക്ക് കമേഴ്സ്യൽ കംപ്ലൈൻറ്സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (CCCP) ഡിപ്പാർട്ട്മെൻറ് പിഴ ചുമത്തി. ജുമൈറ, അൽഖവാനീജ്, മിർദ്ദീഫ് എന്നിവിടങ്ങളിലുള്ള ഫാർമസികൾക്കാണ് ഇങ്ങനെ പിഴ ചുമത്തിയത്. കൃത്യമായ ബില്ലുകളും  മറ്റും ഇല്ലാതെ  രണ്ടിടത്ത് മാസ്ക്കുകളുടെ വില അധികമായി ഈടാക്കിയെന്നും, ഒരിടത്ത് സാനിറ്റൈസറുകൾ മുതലായവ  പ്രൈസ് ലേബലുകൾ  വിലകൂട്ടി അടിച്ച് ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയെന്നും പരിശോധന നടത്തിയ അതോറിറ്റി അറിയിച്ചു. കൺസ്യൂമർ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പരിശോധനയും നടപടികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.  പ്രത്യേക സാഹചര്യത്തിൽ മാസ്ക്കുകൾ, സാനിറ്റൈസറുകൾ, അണുനാശിനികൾ എന്നിങ്ങനെ അത്യാവശ്യമുള്ള വസ്തുക്കളെല്ലാം അധിക വില ഈടാക്കി വിൽക്കരുത് എന്നും സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്ത്  സാധനങ്ങൾ വിലകുറച്ചു നൽകുകയാണ് ഈയൊരു സന്ദർഭത്തിൽ വിൽപനക്കാർ ചെയ്യേണ്ടത് എന്നും ദുബായ് ഇക്കോണമി അഭ്യർത്ഥിച്ചു. അമിതവില ആരെങ്കിലും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 600 54 55 55 ൽ വിളിച്ച് പൊതുജനങ്ങൾക്ക്  പരാതിപ്പെടാവുന്നതാണ്.     Read on deshabhimani.com

Related News