ഓർമ ദുബായ് ഖിസൈസ് മേഖല കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



ദുബായ് > ഓർമ ദുബായ് ഖിസൈസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഗ്രൂപ്പ് സ്ഥാപനങ്ങളായ Med7 മെഡിക്കൽ ഗ്രൂപ്പ്, അഷ്‌ടാംഗ ആയുർവേദ മെഡിക്കൽ സെന്റർ, ഐ പോയിന്റ് ഒപ്റ്റിക്കൽസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് മെയ്14 ഞായറാഴ്ച്ച ഖിസൈസിലെ  ബാഡ്‌മിൻറൺ സ്പോർട്‌സ് അക്കാദമിയിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നാല് വിഭാഗങ്ങളിൽ ആയി 400പേർ പങ്കെടുത്ത ക്യാമ്പ് ഓർമ രക്ഷാധികാരി രാജൻ മാഹി ഉദ്ഘാടനം ചെയ്‌തു. മേഖല സെക്രട്ടറി ബിജു വാസുദേവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അബ്‌ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.ഓർമ ജനറൽ സെക്രട്ടറി അനീഷ്‌മണ്ണാർക്കാട്, ആക്‌ടിങ് പ്രസിഡന്റ് സജീവൻ കെ.വി, ലോക കേരളസഭ അംഗം അനിത ശ്രീകുമാർ,ട്രഷറർ സാദിഖ്, സെക്രട്ടറിമാരായ വിജിഷ സജീവൻ , സഫർ റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. മേഖല ട്രഷറർ പ്രജോഷ് നന്ദി അറിയിച്ചു.   Read on deshabhimani.com

Related News