മാസ് ഷാർജ യുടെ നാല്പതാമത്‌ വാർഷിക ആഘോഷം



ഷാർജ> മാസ് ഷാർജ യുടെ നാല്പതാമത്‌ വാർഷിക ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ വാർഷിക പ്രതിനിധി സമ്മേളനം തീരുമാനിച്ചു. 15 യൂണിറ്റുകളും 3 മെഖലകമ്മിറ്റികളും ആയി ഷാർജ, അജ്‌മാൻ ഉം അൽ ക്യുഐവാൻ എമിറേറ്റ്‌സ് പരിധികളിൽ പ്രവർത്തിക്കുന്ന മാസിന്റ പ്രതിനിധി സമ്മേളനം എ.എ റഹീം എംപി നിർവഹിച്ചു. പുതിയ ഭാരവാഹികൾ ആയി വാഹിദ് നാട്ടിക (പ്രസിഡന്റ്) മുഹമ്മദ് ഹാരിസ് (വൈസ്. പ്രസിഡന്റ്), സമീന്ദ്രൻ ടിസി (ജനറൽ സെക്രെട്ടറി), ബ്രിജേഷ് ഗംഗാധരൻ (ജോയിന്റ് സെക്രെട്ടറി) അജിത രാജേന്ദ്രൻ (ട്രെഷറർ) എന്നിവരുൾപ്പെട്ട 21 അംഗ എക്സ്‌യികൂട്ടീവും 101 അംഗ സെൻട്രൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഔപചാരിക ഉത്ഘാടനം ഫെബ്രുവരി 5  വൈകീട്ട് 5.30 ഇന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ മുൻ മന്ത്രി എംഎം മണി എംഎൽഎ നിർവഹിക്കും. യുഎഇ യിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും. ഘോഷ യാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ മാസിലെ ഇരുന്നൂറിൽ പരം കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യം.. Read on deshabhimani.com

Related News