മാസ് ബാലവേദി ശിശിരകാല ക്യാമ്പ് നടത്തി



അജ്‌മാൻ> മാസ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17, 18 തീയതികളിൽ ശിശിരകാല ക്യാമ്പ് നടത്തി. അജ്‌മാൻ ഈസ്റ്റ് പോയിന്റ് സ്‌കൂളിൽ നടത്തിയ രണ്ടു ദിവസത്തെ ക്യാമ്പ് എൻടിവി ചെയർമാൻ മാത്തുക്കുട്ടി കാടോൺ ഉദ്ഘാടനം ചെയ്തു. മാസ് ബാലവേദി കോർഡിനേറ്ററും ക്യാമ്പ് ഡയറക്ടറുമായ ഷൈൻ റെജി ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ബാലവേദി വൈസ് പ്രസിഡന്റ് അന്ന റജി അധ്യക്ഷത വഹിച്ച യോഗത്തിൽ ആരതി ഭുവന ചന്ദ്രൻ സ്വാഗതവും , അഭിനവ് പ്രസൂഥൻ നന്ദിയും രേഖപ്പെടുത്തി. മാസ് സെക്രട്ടറി ബികെ മനു അഭിവാദ്യം ചെയ്തു. നാട്ടിൽ നിന്നെത്തിയ ബാലസംഘം അധ്യാപകരായ സുനിൽ കുന്നരു, സുബാഷ് അറുകര         എന്നിവരും യുഎഇയിലെ കലാകാരന്മാരും ശാസ്ത്ര പ്രചാരക- സാംസ്‌കാരിക പ്രവർത്തകരും ആയ നിസാർ ഇബ്രാഹിം, സിജിൻ, വിനീത, അരുൺ, സന്തോഷ്, പ്രെസി, ദിവാകരൻ, ഷോജിൻ, ആസാദ്, ജിബിൻ എന്നിവരും മാസ് പ്രവർത്തകരും ചേർന്ന് മുന്നൂറോളം വരുന്ന കുട്ടികൾക്ക് ആകർഷകമായ വിഷയങ്ങളിൽ പ്രവർത്തികളും കളികളും ക്‌ളാസും നടത്തി. ജീവിതത്തിലെ മറക്കാനാവാത്ത രണ്ടു ദിനങ്ങൾ ആയിരുന്നെന്ന് പങ്കെടുത്ത കുട്ടികളും രക്ഷകർത്താക്കളും പറഞ്ഞു. Read on deshabhimani.com

Related News