അനധികൃത മാസ്ക്ക് നിർമാണം ;അജ്മാനിൽ രണ്ട് ഫാക്ടറികളും, രണ്ട് കടകളും കണ്ടുകെട്ടി



 അജ്മാൻ> ലൈസൻസ് ഇല്ലാതെ മെഡിക്കൽ മാസ്ക്കുകൾ നിർമ്മിച്ച രണ്ടു ഫാക്ടറികളും, രണ്ട് കടകളും അജ്മാനിൽ അധികൃതർ കണ്ടുകെട്ടി. ഗുണനിലവാരമില്ലാത്ത മാസ്കുകൾ ആയിരുന്നു ഈ കമ്പനികൾ നിർമ്മിച്ചിരുന്നത്. സ്കൂൾ യൂണിഫോം, കുട്ടികളുടെ ഉടുപ്പുകൾ എന്നിവയടക്കമുള്ള ഉപയോഗിച്ചു തീർന്ന വസ്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഇവയുടെ നിർമ്മാണം എന്ന് സൂപ്പർ വിഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അഹമ്മദ് ഖൈർ അൽ ബലൂഷി പറഞ്ഞു.   ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. എക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെൻറിന്റെ  നേതൃത്വത്തിൽ  കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ഊർജിതമായ പരിശോധനയാണ്  അനധികൃത വസ്തുക്കൾ വിൽക്കുന്നതിനെതിരെ നടന്നുവന്നിരുന്നത്.     പ്രത്യേക സാഹചര്യത്തിൽ ലാഭം മാത്രം മുന്നിൽക്കണ്ട് വഞ്ചനാപരമായ കച്ചവടം നടത്തുന്നവരെ മാതൃകാപരമായ ശിക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.      Read on deshabhimani.com

Related News