ധീരജിന്റെ കൊലപാതകത്തില്‍ കേളിയുടെ പ്രതിഷേധം



റിയാദ്> ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ കേളി കലാസാംസ്‌കാരിക വേദി ശക്തമായി പ്രതിഷേധിച്ചു. വലതുപക്ഷവും മതതീവ്രവാദ പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ അടുത്തകാലത്തായി നടത്തുന്ന കൊലപാതക പരമ്പരകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേളി കലാസാംസ്‌കാരിക വേദി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ധീരജിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരേയും അതിന് ഗൂഡലോചന നടത്തിയ മുഴുവനാളുകളെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും, കേരളത്തിലെ സമാധാന ജീവിതം തകര്‍ക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും കൊലചെയ്യപ്പെട്ട ധീരജിന് അന്തിമാഭിവാദ്യം അര്‍പ്പിക്കുന്നതായും കേളിയുടെ പ്രസ്താവനയില്‍ പറഞ്ഞു.   Read on deshabhimani.com

Related News