സൗദിയില്‍ കാണാതായ പൊന്നാനി സ്വദേശിയ്ക്കായുള്ള അന്വേഷണത്തില്‍ നിര്‍ണായക വിവരം ലഭിച്ചു



റിയാദ്> സൗദിയില്‍ കാണാതായ പൊന്നാനി ബിയ്യം സ്വദേശി  രാജ്യത്തില്ലെന്ന്‌ ഔദ്യോഗിക രേഖകള്‍. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴി തിരിവ്.കാണാതായ അബ്ദുല്‍ അസീസിന്റെ മാതാവ് ഫാത്തിമയുടെ ശബ്ദ സന്ദേശം സമീപ  ദിവസങ്ങളില്‍  മാധ്യമങ്ങളില്‍ വൈറല്‍  ആയിരുന്നു.   കുടുംബത്തില്‍  നടന്ന തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാരുമായി പിണങ്ങി നാലു വര്‍ഷം മുന്‍പാണ് അസീസ് സൗദിയിലേയ്ക്ക് തിരിച്ചത്‌. തുടര്‍ന്ന് യുവാവിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. 2012 -ല്‍ സൗദിയില്‍ വന്ന അബ്ദുല്‍ അസീസ് 2016ല്‍ നാട്ടിലേക്കു ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങി എന്ന വിവരം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടയിലാണ്  നാസ് വക്കം നടത്തിയ അന്വേഷണത്തില്‍ പുതിയ വിവരം ലഭിച്ചത് 2012 ഡിസംബര്‍ 19 നു ആദ്യവിസയില്‍ സൗദിയില്‍ വന്ന യുവാവ് 2016  ജനുവരി  29 നു ഫൈനല്‍ എക്‌സിറ്റില്‍  എമിരേറ്റ്‌സ് വിമാനത്തില്‍ മടങ്ങിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌  അസീസ്  മലപ്പുറത്തുനിന്നും പുതുക്കിയ പാസ്‌പോര്‍ട്ട് ( N 6574619 ) ഉപയോഗിച്ച്  പുതിയ വിസയില്‍ കിംഗ് ഫഹദ് കോസ്വേ ( ബഹ്റൈന്‍ -സൗദി കോസ്വേ) വഴി സൗദിയില്‍ 2016 ഓഗസ്റ്റ് 8 നു തിരിച്ചെത്തിയെന്നും റിയാദ്  ഹെഡ് ക്വാര്‍ട്ടേഴ്സായ മഹാരാ കമ്പനിയുടെ ദമ്മാം - ഖോബാര്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നു എന്നുമുള്ള വിവരം ലഭിച്ചത്‌ അതിനു ശേഷം  2018 സെപ്തംബര്‍ 24 ല്‍ ഫൈനല്‍ എക്‌സിറ്റില്‍  റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനം GF 1150 മാര്‍ഗം ബഹ്റൈനിലേക്ക് യാത്ര  ചെയ്തു എന്ന നിര്‍ണായക വിവരങ്ങളും രേഖകളും നാസ് വാക്കത്തിന് ലഭിച്ചു .അസീസിന്റെ തുടര്‍യാത്ര വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് .   Read on deshabhimani.com

Related News