മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ടൊറന്റോയില്‍



ടൊറന്റോ> മമ്മൂട്ടി ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ കാനഡ ചാപ്റ്ററിന്റെ  നേതൃത്വത്തിൽ മൂന്നാം വാർഷിക ആഘോഷങ്ങൾ ടൊറന്റോയിൽ സംഘടിപ്പിച്ചു. സിനിമ സംവിധായകൻ കെ മധു വിശിഷ്‌ടാതിഥിയായി . എംഎഫ്ഡബ്ല്യുഎഐ കാനഡ അസോസിയേഷൻ പ്രസിഡണ്ട് ജംഷിദ് റഹ്മാനും മുഖ്യ സ്പോൺസർ മനോജ്  കരാത്തയും കെ മധുവിനെ പൊന്നാട അണിയിച്ചു. കെ മധു തന്റെ സിനിമ ജീവിതയാത്ര സദസ്സിനു മുൻപിൽ അവതരിപ്പിച്ചു. കെ മധുവുമായി റെസ്‌ലിം മുഹമ്മദ് നടത്തിയ ‘ഫയര്‍സൈഡ് ചാറ്റി’ൽ മമ്മൂട്ടിയുടെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സിനിമകളുടെ ചർച്ചകൾ നടന്നു. റിഞ്ചു ജിബിനും മഹേഷ് മോഹനും മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചു. മാനസ സുരേഷ് അവതാരകായ ചടങ്ങിൽ എംഎഫ്ഡബ്ല്യുഎഐ കാനഡ അസോസിയേഷൻ  സെക്രട്ടറി സുധീർ രാധാകൃഷ്ണൻ സ്വാഗതവും ദിവ്യ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ഇജാസ് ആസാദ് , ട്രെഷറർ മുഷീർ ആലമ്പത്, എക്സിക്യൂട്ടീവ് മെംബർ നസിം ഹക്കിം എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News