ശ്വാസതടസത്തെ തുടര്‍ന്ന് ഫുജൈറയിൽ മലയാളി വിദ്യാര്‍ത്ഥി മരിച്ചു



ഫുജൈറ > മലയാളം മിഷൻ ഫുജൈറ മേഖലയിലെ ആദ്യ ബാച്ച് വിദ്യാർത്ഥി മുഹമ്മദ് ഫഹദ് (12) ശ്വാസതടസ്സത്തെ തുടർന്ന്‌ അന്തരിച്ചു. ഉറങ്ങുന്നതിനിടയിൽ ഛർദ്ദി ഉണ്ടായതിനെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണം. ഫുജൈറ തുമ്പൈ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഫുജൈറ നാഷണൽ ഇൻഡസ്ട്രിയൽ ഗ്യാസ് കമ്പനിയിലെ ചീഫ് അക്കൗണ്ടൻറ് ആയ മുഹമ്മദ് ഫാസിലിന്റേയും ഷാസ്മിന്റേയും മകനാണ് ഫഹദ്. ഫായിസ്, മറിയം, ആയിഷ എന്നിവർ സഹോദരങ്ങളാണ്. ഫുജൈറ എമിനൻസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫഹദ് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്നു.  മികച്ച കഴിവുകളുള്ള മലയാളം മിഷന്റെ കുട്ടികളിൽ പെട്ട ഒരാളായിരുന്നു ഫഹദ്. മലയാളം മിഷൻ ഫുജൈറ സോഷ്യൽ ക്ലബ് സെന്ററിലെ പഠിതാവ് ആയിരുന്നു ഫഹദ്. ഖബറടക്കം ഇന്ന് രാവിലെ ഫുജൈറ ബർസ്ഥാനിൽ നടന്നു. Read on deshabhimani.com

Related News